നയന്‍സിന് പ്രാധാന്യമുള്ള കഥകള്‍ തേടി നിര്‍മ്മാതാക്കള്‍

നയന്‍സിന് പ്രാധാന്യമുള്ള കഥകള്‍ തേടി നിര്‍മ്മാതാക്കള്‍. നയന്‍താര അഭിനയിച്ചാല്‍ മാത്രമേ പടം കളക്ട് ചെയ്യൂ എന്ന ഉറച്ച തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍. ആയതുകൊണ്ട് അവര്‍ക്ക് പ്രാധാന്യമുള്ള കഥകളെ തേടുകയാണ് നിര്‍മ്മാതാക്കള്‍.
‘ഡോറാ’ ‘അറം’ ‘കൊലൈയുതിര്‍ക്കാലം’ ‘ഇമൈക്കാ നൊടികള്‍’ എന്നിങ്ങനെയുള്ള പടങ്ങളില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് നയന്‍താര.
അതേസമയം യുവനടന്മാരോടൊത്ത് അഭിനയിക്കാനാണ് ഇവര്‍ ഏറെയും താല്പര്യം പ്രകടിപ്പിക്കുന്നത് എന്നതാണ് കോളിവുഡിലെ മറ്റൊരു സംസാരം. മോഹന്‍രാജാ സംവിധാനം ചെയ്യുന്ന പേരിടാത്ത ഒരു ചിത്രത്തില്‍ ശിവകാര്‍ത്തികേയനോടൊപ്പം ആദ്യമായി ജോഡി ചേരുകയാണ് നയന്‍താര.
തമിഴില്‍ തന്റെ രണ്ടാമത്തെ പടമായ ‘ചന്ദ്രമുഖി’യില്‍ രജനീകാന്തിനൊപ്പം നയന്‍താര ജോഡിയായിരുന്നു. ശേഷം ‘ശിവാജി’ എന്ന പടത്തില്‍ രജനിയോടൊപ്പം നൃത്തരംഗത്ത് പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു. തന്റെ കരിയറിന്റെ ഉന്നതിയില്‍ കഴിയുമ്‌ബോഴും രജനിയോടൊപ്പം അഭിനയിക്കാന്‍ നയന്‍താര ശ്രമിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *