തെറ്റ് ഏറ്റു പറഞ്ഞ സ്പീക്കറുടെ നടപടിയെ സ്വാഗതം ചെയ്ത് വി.എം.സുധീരന്‍


നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷറില്‍ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്താതിരുന്ന സംഭവത്തില്‍ തെറ്റ് ഏറ്റു പറഞ്ഞ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്റെ നടപടിയെ സ്വാഗതം ചെയ്ത് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍. തെറ്റു സമ്മതിച്ച സ്പീക്കറുടെ നടപടി സ്വാഗതാര്‍ഹമാണെന്നും ആവശ്യമായ തിരുത്തല്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധീരന്‍ വ്യക്തമാക്കി.


നേരത്തെ ഇതു സംബന്ധിച്ച് സുധീരന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് കത്ത് നല്‍കിയിരുന്നു.




Sharing is Caring