കരിപ്പൂരില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണ വേട്ട


കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. രഹസ്യവിവരത്തെ തുടര്‍ന്ന് കോഴിക്കോട് നിന്ന് കരിപ്പൂരിലത്തെിയ ഡി.ആര്‍.ഐ സംഘമാണ് സ്വര്‍ണം പിടിച്ചത്.


2.75 കിലോ ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് നരിക്കുനി നടുക്കണ്ടിയില്‍ വീട്ടില്‍ റിയാസിന്റെ (26) ലഗ്ഗേജില്‍ നിന്നാണ് കണ്ടത്തെിയത്. പരിശോധന കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നതിനിടെയാണ് ഡി.ആര്‍.ഐ സംഘം തടഞ്ഞു നിര്‍ത്തി പരിശോധിച്ചത്. ബുധനാഴ്ച രാവിലെ ദുബൈയില്‍ നിന്നുളള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലത്തെിയത്.


ബാഗേജിനകത്ത് മിക്‌സിക്കുളളില്‍ സ്വര്‍ണം ഒളിപ്പിച്ച നിലയിലായിരുന്നു.



Sharing is Caring