റെയിൽവേ സ്റ്റേഷനിൽ സെൽഫിയെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി പോലീസ്


ഷൊര്‍ണൂർ: റെയില്‍വേ സ്റ്റേഷനുകളില്‍ നിന്ന് സെൽഫിയെടുക്കുന്നവർക്ക് മുന്നറിയിപ്പുമായി റെയിൽവേ പോലീസ്. ഓടുന്ന ട്രെയിനുകളിലും നിർത്തിയിടുന്ന ട്രെയിനുകളുടെ മുകളിൽ നിന്നുമെല്ലാം സെൽഫി എടുക്കാൻ ശ്രമിക്കുന്നത് കണ്ടാൽ പിടികൂടുമെന്നാണ് പോലീസ് മുന്നറിയിപ്പ് നൽകുന്നത്.


ഇവർക്കെതിരെ ഇന്ത്യൻ റെയിൽവേ ആക്ട് പ്രകാരം കർശന നടപടികൾ എടുക്കുമെന്നും പോലീസ് അറിയിച്ചു. ചട്ടം ലംഘിക്കുന്നവര്‍ക്ക് പിഴയോ തടവോ ഇതുരണ്ടും കൂടിയോ ലഭിക്കും. എന്നാല്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ നിന്നു സെല്‍ഫിയെടുക്കാന്‍ ഒരു നിയന്ത്രണവുമില്ല. എന്നാല്‍ ഈ മേഖലകള്‍ ഏതെല്ലാമാണെന്നു റെയില്‍വേ പോലീസ് വ്യക്തമാക്കിയിട്ടില്ല.




Sharing is Caring