നടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് കടത്തിണ്ണയില്‍ മരിച്ച നിലയില്‍


നടി കണ്ണൂര്‍ ശ്രീലതയുടെ ഭര്‍ത്താവ് വിനോദി (53)നെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടച്ചേരി മുത്തപ്പന്‍കാവിന് സമീപം താമസിക്കുകയായിരുന്ന വിനോദിനെ ഇന്നു രാവിലെ താളിക്കാവ് റോഡിലുള്ള ഹോട്ടലിന്‍റെ വരാന്തയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തളിപ്പറന്പിലെ പെയിന്‍റിംഗ് കടയില്‍ ജോലി ചെയ്തുവരികയായിരുന്ന വിനോദ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇതേ ഹോട്ടല്‍ വരാന്തയില്‍ കിടന്നാണ് ഉറങ്ങിയിരുന്നത്. സംഭവത്തില്‍ കണ്ണൂര്‍ ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടത്തി.
പരേതനായ ഭാസ്കരന്‍-കാര്‍ത്ത്യായനി ദന്പതികളുടെ മകനാണ് വിനോദ്.




Sharing is Caring