ഓസ്ട്രേലിയയിലെ വാട്ടര്‍ തീം പാര്‍ക്കില്‍ അപകടം: നാല് മരണം


ഓസ്ട്രേലിയയിലെ ഏറ്റവും വലിയ വാട്ടര്‍ തീം പാര്‍ക്കായ ഡ്രീം വേള്‍ഡിലുണ്ടായ അപകടത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ രണ്ട് പുരുഷന്‍മാരും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ക്യൂന്‍സിലാന്‍ഡില്‍ ഓസിസ് സമയം ഉച്ചതിരിഞ്ഞ രണ്ടു മണിയോടെയാണ് അപകടമുണ്ടായത്.
കൃത്രിമമായി നിര്‍മ്മിച്ച തടാകത്തില്‍ മുങ്ങിപ്പൊങ്ങുന്ന റൈഡ് വെള്ളത്തില്‍ കുടങ്ങിയായിരുന്നു മരണം സംഭവിച്ചത്. മറ്റ് രണ്ടുപേര്‍ കണ്‍വെയര്‍ ബെല്‍റ്റില്‍ കുടുങ്ങിയുമാണ് മരിച്ചത്. തൊട്ട് പിന്നാലെ വന്നവര്‍ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്.
ജീവനക്കാരും പോലീസും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും റൈഡില്‍ കുടുങ്ങിയവര്‍ മരിക്കുകയായിരുന്നു.




Sharing is Caring