ഗോവിന്ദപുരം ചെക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്; മാമൂലായി പിരിച്ച 35,000 രൂപ പിടിച്ചു


ഗോവിന്ദപുരം മോട്ടോര്‍ വാഹന ചെക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 35,000 രൂപ പിടിച്ചെടുത്തു. രാവിലെ എട്ടിനായിരുന്നു ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തില്‍ പരിശോധന. ലോറിക്കാരില്‍ നിന്നു മാമൂലായി പിരിച്ചെടുത്ത പണമാണിതെന്ന് വിജിലന്‍സ് അറിയിച്ചു. മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറും അസി.മോട്ടോര്‍ വാഹന ഇന്‍സ്പെക്ടറും ഉള്‍പ്പെടെ നാലു ഉദ്യോഗസ്ഥരാണ് ചെക്പോസ്റ്റിലുണ്ടായിരുന്നത്.




Sharing is Caring