സി.പി.ഐയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ ലാത്തിച്ചാര്‍ജ്

കായംകുളത്ത് സി.പി.ഐയുടെ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷവും ലയാത്തിച്ചാര്‍ജും. സി.പി.ഐ പ്രവര്‍ത്തകനായ ഷിജിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് കായംകുളം മണ്ഡലം നടത്തിയ മാര്‍ച്ചിനു നേര്‍ക്കാണ് ലാത്തിച്ചാര്‍ജ് നടന്നത്. രാവിലെ 11 മണിയോടെ ആരംഭിച്ച മാര്‍ച്ച്‌ തടയാന്‍ മാര്‍ക്കറ്റ് ജംഗ്ഷന് സമീപം ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. ഇതു തകര്‍ത്ത് സ്റ്റേഷനു മുന്നിലേക്ക് പ്രവര്‍ത്തകര്‍ നീങ്ങിയതോടെയാണ് ലാത്തിച്ചാര്‍ജ് ഉണ്ടായത്.
ഇതേതുടര്‍ന്ന് പ്രവര്‍ത്തകര്‍ സ്റ്റേഷനു മുന്നിലെ റോഡ് ഉപരോധിച്ചു. ആലപ്പുഴ ജില്ലാ സെക്രട്ടറി ടി.ജെ ആഞ്ചലോസ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *