നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഇടവേളബാബുവിനെ ചോദ്യം ചെയ്യുന്നു

നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് നടനും താരസംഘടനയായ അമ്മയുടെ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ ആലുവ പൊലിസ് ക്ലബ്ബില്‍ ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചക്ക് ഒരു മണിക്കാണ് പൊലിസ് അദ്ദേഹത്തെ വിളിച്ചു വരുത്തിയത്.

ദീര്‍ഘകാലമായി അമ്മയുടെ ഭാരവാഹിയായ ഇദ്ദേഹം ദിലീപിന്റെ അടുത്ത സുഹൃത്താണ്. കേസുമായി ബന്ധപ്പെട്ട് കാവ്യയേയും അമ്മയേയും ചോദ്യം ചെയ്തിരുന്നു. നടന്‍ മുകേഷും ചോദ്യം ചെയ്യപ്പെട്ടവരിലുണ്ട്. കൂടുതലാളുകളെ ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *