ഇങ്ങനെയൊരു അവസ്ഥ വന്നതില്‍ സങ്കടമുണ്ടെന്ന് ചിത്ര; ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കായികമന്ത്രി മൊയ്തീന്‍


ലണ്ടനില്‍ നടക്കുന്ന ലോക അത്ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കായികവകുപ്പ് മന്ത്രി എ.സി മൊയ്തീന്‍. അത്‌ലറ്റിക് ഫെഡറേഷന്റെ നിലപാട് നിര്‍ഭാഗ്യകരമായിപ്പോയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഇങ്ങനെയൊരു അവസ്ഥ വന്നതില്‍ സങ്കടമുണ്ടെന്ന് പി.യു ചിത്ര പ്രതികരിച്ചു. പങ്കെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നില്ല. പങ്കെടുക്കാന്‍ കഴിയാത്തതില്‍ വിഷമമുണ്ടെന്നും ചിത്ര പറഞ്ഞു.


ചിത്രയെ ഉള്‍പ്പെടുത്താനാകില്ലെന്ന് അത്‌ലറ്റിക് ഫെഡറേഷന്‍ ഹൈക്കോടതിയെ അറിയിക്കുമെന്ന് ഇന്ന് വ്യക്തമാക്കിയിരുന്നു. കോടതി വിധി പറഞ്ഞത് തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ്. ലണ്ടന്‍ യാത്രയ്ക്കുളള ടീമില്‍ ഉള്‍പ്പെടുത്താനുളള സമയപരിധി അവസാനിച്ചെന്ന് തിങ്കളാഴ്ച ഹൈക്കോടതിയെ അറിയിക്കുമെന്നും അത്‌ലറ്റിക് ഫെഡറേഷന്‍ പ്രസിഡന്റ് പറഞ്ഞു. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചത് അവസാന നിമിഷം. ചില കാര്യങ്ങളില്‍ അവ്യക്തതയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.




Sharing is Caring