നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടുമെന്ന് കാണിച്ച് ദിലീപിന്റെ പുതിയ ഹർജി

വിചാരണ കോടതിയിൽ പുതിയ ഹർജി സമർപ്പിച്ച് നടൻ ദിലീപ്. നടിയെ ആക്രമിച്ചവർ പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ കൈവശമുണ്ടെന്നും ഇത് കോടതിയിൽ വാങ്ങി സൂക്ഷിക്കണമെന്നുമാണ് പുതിയ ഹർജിയിലെ ആവശ്യം.

നടിയെ ആക്രമിച്ച് പകർത്തിയ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. ബൈജു പൗലോസിന്റെ കൈവശമുണ്ട്. ഈ ദൃശ്യങ്ങൾ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാഹചര്യം ഉണ്ട്. ഒരു പക്ഷെ തന്നെ ബ്ലാക്ക് മെയിൽ ചെയ്യാൻ വേണ്ടി ഈ ദൃശ്യങ്ങൾ ഉപയോഗിച്ചേക്കാം.

അതുകൊണ്ട് ഈ ദൃശ്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥന്റെ പക്കൽ നിന്നും വാങ്ങി കോടതിയുടെ കസ്റ്റഡിയിൽ സൂക്ഷിക്കണമെന്നാണ് ഹർജിയിലെ ആവശ്യം. ഈ ഹർജി അടുത്ത ദിവസം വിചാരണ കോടതി പരിഗണിക്കുമെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *