കോഴിക്കോട് ബൈപ്പാസില്‍ കാറപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസില്‍ കാറപകടത്തിന് ഇടയാക്കിയ കാട്ടുപന്നിയെ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ വെടിവെച്ചു കൊന്നു.നഗരത്തിലെ ദേശീയപാതയില്‍ വാഹനത്തെയിടിച്ചിട്ട് കടന്നു കളഞ്ഞ കാട്ടുപന്നിയെ തിരയാനായി പൊലീസ് ഫോറസ്റ്റ് ഉദ്യോഗസ്ഥരെ സമീപിച്ചിരുന്നു. താമരശ്ശേരി റേഞ്ചില്‍ നിന്നെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അപകടം നടന്ന തൊണ്ടയാടിന് സമീപത്തെ കുറ്റിക്കാട്ടിലാണ് കാട്ടുപന്നിയെ കണ്ടെത്തി. കാറിലിടിച്ച്‌ പരിക്കേറ്റ പന്നി അവശനിലയിലായിരുന്നു.

പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പന്നിയെ സംസ്കരിക്കും. ഇന്നലെ പുലര്‍ച്ചെയാണ് കാട്ടുപന്നി റോഡിന് കുറുകെ ചാടി പിക്കപ്പ് വാനിനെ ഇടിച്ചത്. നിയന്ത്രണം വിട്ട പിക് അപ് വാന് ഒമ്നി വാനിലിടിക്കുകയും കാറിലുണ്ടായിരുന്ന ചേളന്നൂര്‍ സ്വദേശി സിദ്ധീഖ് മരണപ്പെടുകയും മൂന്നുപേര്‍ക്ക് സാരമായ പരിക്കേല്‍ക്കുകയും ചെയ്തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *