നടന്‍ ഒമര്‍ ഷരീഫ് അന്തരിച്ചു


14365415211കെയിറോ: വിഖ്യാത നടന്‍ ഒമര്‍ ഷെരീഫ് അന്തരിച്ചു. ഹൃദയാഘാതത്താല്‍ കെയിറോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. എണ്‍പത്തിമൂന്നു വയസ്സായിരുന്നു. ദീര്‍ഘനാളായി മറവിരോഗം ബാധിച്ചു ചികിത്സയിലായിരുന്നു ഇദ്ദേഹം.


ഈജിപ്റ്റില്‍ ജനിച്ച ഒമര്‍ ലോറന്‍സ് ഓഫ് അറേബിയ, ഡോക്ടര്‍ സിവാഗോ എന്നീ ചിത്രങ്ങളിലെ അഭിനയത്തോടെയാണ് പ്രശസ്തനായത്. രണ്ട് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ലഭിച്ചിട്ടുള്ള ഒമര്‍ ഷെരീഫിന് ലോറന്‍സ് ഓഫ് അറേബിയയിലെ ഷെരീഫ് അലിയെന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് 1962ല്‍ ഓസ്‌കാര്‍ നോമിനേഷന്‍ ലഭിച്ചിരുന്നു.




Sharing is Caring