2021ല്‍ മികച്ച പ്രേക്ഷക പ്രതികരണം നേടിയ ജിയോ ബേബി ചിത്രം ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍’ ദേശവും ഭാഷയും കടന്നു ജപ്പാനിലേക്ക്.ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്നത്. ജാപ്പനീസ് ഭാഷയില്‍ സബ് ടൈറ്റിലുകളോടെയാവും പ്രദര്‍ശനം.
ചിത്രത്തിന്റെ ജപ്പാനിലെ വിതരണാവകാശം നേരത്തേ വിറ്റുപോയിരുന്നതാണെങ്കിലും കൊവിഡ് പ്രതിസന്ധിയില്‍ റിലീസ് നീണ്ടുപോവുകയായിരിന്നു. ഈ മാസം 21 മുതലാണ് ചിത്രം ജപ്പാനിലെ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുക. തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന സിനിമയ്ക്ക് ശേഷം സുരാജ് വെഞ്ഞാറമ്മൂടും നിമിഷ സജയനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നീസ്ട്രീമിലൂടെയാണ് ചിത്രം ഇന്‍ഡ്യയില്‍ റിലീസ് ചെയ്തത്.