ഇന്ദ്രന്‍സ് സിനിമയുടെ ചിത്രീകരണം ഈ മാസം 14 ന് ആരംഭിക്കും

ഇന്ദ്രന്‍സ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് “നുണ”. പ്രശസ്ത നാടക സംവിധായകനായ രാജേഷ് ഇരുളമാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സിനിമയുടെ ചിത്രീകരണം ഈ മാസം 14 ന് ആരംഭിക്കും.

മലയാളി പ്രേക്ഷകന്‍്റെ മനസ്സില്‍ സമീപകാലത്ത് ശ്രദ്ധേയമായ ചിത്രങ്ങളിലൂടെ ഇടം നേടിയ ഇന്ദ്രന്‍സ് വീണ്ടും ശ്രദ്ധേയമായ വേഷത്തിലാണ് ഇതിലും എത്തുന്നത്. രാജേഷ് ഇരുളം നാടകരംഗത്ത് നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ള സംവിധായകനാണ്. ഹേമന്ത്കുമാറാണ് ഈ ചിത്രത്തിന്‍്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *