‘ദെെവവിശ്വാസി അല്ലാത്ത മുഖ്യമന്ത്രി എന്തിന് കുരിശ്കൃഷി സംരക്ഷിക്കുന്നു?’: ജോയ് മാത്യു


മൂന്നാര്‍ കെെയേറ്റത്തിനിടെ കുരിശ് നീക്കിയതില്‍ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച്‌ നടന്‍ ജോയ് മാത്യു. ‘ക്രിസ്ത്യാനികള്‍ മറ്റുള്ളവര്‍ക്ക് കുരിശാകരുത്, സ്വയം കുരിശാകുകയാണ് വേണ്ടത്’ എന്ന തലക്കെട്ടോടെ തുടങ്ങിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്.


ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ സ്ഥാപിച്ച കുരിശുകളാണ് പിന്നീട് കോടികള്‍ ചിലവഴിക്കുന്ന പള്ളികളാവുന്നതെന്നും ഇനി പള്ളിപൊളിക്കാന്‍ വരുന്നവനെ കാണട്ടെ എന്ന ഹുങ്കില്‍ സ്വര്‍ഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാര്‍ത്ഥന ഇവിടെ തുടങ്ങുകയായെന്നും അദ്ദേഹം പറയുന്നു. സ്വന്തമായി ഒരു കൂരയോ ഒരു സെന്റ് ഭൂമി പോലുമോ ഇല്ലാത്ത ലക്ഷക്കണക്കിന് മനുഷ്യര്‍ ബുദ്ധിമുട്ടുന്നിടത്താണ് മതത്തിന്റെ പേശീബലത്തില്‍ മതമാഫിയകള്‍ ഏക്കറുകള്‍ കൈവശപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring