തന്റെ യോഗത്തില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിരോധനമേര്‍പ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍മീഡിയാ ഉപയോക്താക്കളായ ഉദ്യോഗസ്ഥര്‍ക്ക് ഉപദേശവും നല്‍കി. സ്വയം പൊക്കുന്നതിനു വേണ്ടിയല്ല, സാമൂഹ്യക്ഷേമത്തിനു വേണ്ടി സോഷ്യല്‍ മീഡിയകള്‍ ഉപയോഗിക്കണമെന്നാണ് മോദിയുടെ ഉപദേശം.
യോഗങ്ങളില്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതു കൊണ്ടാണ് മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് മോദി വ്യക്തമാക്കി. ‘ജില്ലാതല ഓഫിസര്‍മാര്‍ പോലും വലിയ തിരക്കിലാണ്, അധിക സമയവും അവര്‍ സോഷ്യല്‍ മീഡിയയിലാണ്, യോഗം തുടങ്ങുന്നതു മുതല്‍ സോഷ്യല്‍ മീഡിയയില്‍ കയറാന്‍ തുടങ്ങും’- മോദി കുറ്റപ്പെടുത്തി.

സിവില്‍ സര്‍വീസ് പ്രവര്‍ത്തനത്തില്‍ ഗുണാത്മകമായ മാറ്റം വരണം. ഗുണാത്മക മാറ്റം വരുത്തുന്നതില്‍ മത്സരങ്ങള്‍ക്ക് കാതലായ പങ്കുവഹിക്കാനുണ്ട്. സമയം മാറ്റിക്കൊണ്ട് ജോലിയുടെ രീതി മാറ്റേണ്ട ആവശ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു.












