ഇന്ത്യന്‍ നേവിയുടെ കടലില്‍ നിന്ന് കരയാക്രമണം നടത്തുന്ന ബ്രഹ്മോസ് സൂപ്പര്‍സോണിക് ക്രൂയിസ് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. നാവിക സേനയുടെ ടിഗ് കപ്പലില്‍ നിന്നാണ് മിസൈല്‍ തൊടുത്തുവിട്ടത്.
റഷ്യയുമായി ചേര്‍ന്നാണ് ഇന്ത്യ ഈ മിസൈല്‍ നിര്‍മിച്ചത്. ഇന്ത്യയില്‍ നിലവിലുള്ള കൊല്‍ക്കത്ത, രണ്‍വീര്‍, ടെഗ് ക്ലാസിലുള്ള കപ്പലുകള്‍ എന്നിവ ഈ മിസൈലുകള്‍ തൊടുത്തുവിടാന്‍ പ്രാപ്തിയുള്ളതാണ്.

ബ്രഹ്മോസ് മിസൈലുകളുടെ പരീക്ഷണം വിജയിച്ചതോടെ ഈ മിസൈലുകള്‍ സ്വന്തമാക്കിയ ചുരുക്കം ചില രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടു.













