മൂന്നാറില്‍ തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ലെന്ന് കാനം രാജേന്ദ്രന്‍


മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കല്‍ വിഷയത്തില്‍ സി.പി.എം- സി.പി.ഐ തര്‍ക്കം തുടരുന്നു. തര്‍ക്കം നിലനില്‍ക്കുന്നതായി സമ്മതിച്ച സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, എല്ലാ കാര്യങ്ങള്‍ക്കും എപ്പോഴും പരിഹാരമുണ്ടാവുമോയെന്നും ചോദിച്ചു.


തിരുവനന്തപുരത്തു ചേര്‍ന്ന ഇടതുമുന്നണി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തര്‍ക്കങ്ങള്‍ അവസാനിച്ചിട്ടില്ല, വിഷയത്തില്‍ ഇനിയും ചര്‍ച്ചകള്‍ ആവശ്യമാണെന്നും കാനം പറഞ്ഞു.


അതേസമയം, മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്തിവയ്ക്കണമെന്ന നിലപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടില്‍ മാറ്റമില്ലെന്നാണ് അറിയുന്നത്.



Sharing is Caring