ബംഗാളില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമം തടയാന്‍ മമത പ്രത്യേക പോലീസ് സേന രൂപീകരിക്കുന്നു


ബംഗാളില്‍ തീവ്ര ഹിന്ദുത്വ സംഘടനകളുടെ അക്രമം തടയാന്‍ പ്രത്യേക പോലീസ് സേന രൂപീകരിക്കുന്നു. കലാപങ്ങളും വര്‍ഗീയ ലഹളകളും തടയുക എന്ന ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് പ്രത്യേക പോലീസ് സേന രൂപീകരിക്കുന്നത്. പുതിയ സേന രൂപീകരിക്കുന്നത് വരെ രണ്ട് റിസര്‍വ് ബറ്റാലിയനെ കലാപങ്ങളും ലഹളകളും അടിച്ചമര്‍ത്തുന്നതിനായി വിന്യസിക്കും.


യാതൊരു വിധ കാലാപങ്ങളും സംസ്ഥാനത്ത് അനുവദിക്കില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്. കലാപം തടയാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ പോലീസിനോട് നിര്‍ദ്ദേശിച്ചതായി പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.


ബംഗാളില്‍ അടുത്തിടെയായി നിരവധി സംഘര്‍ഷങ്ങളാണ് നടന്നത്. കൂടുതല്‍ സ്ഥലങ്ങളിലേക്ക് കലാപം പടരാതിരിക്കാന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. സംഘര്‍ഷങ്ങള്‍ പതിവായതോടെയാണ് പ്രത്യേക പോലീസ് സേന രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.



Sharing is Caring