ദുല്‍ഖറല്ല, ടൊവിനോ നായകന്‍! ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

മ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരിക്ക് ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു. നിരൂപകരും പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ച പത്തേമാരി തിയറ്ററിലെത്തിയതിന് ശേഷമുള്ള ആദ്യ ഓസ്‌കര്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ആന്‍ഡ് ദ ഓസ്‌കര്‍ ഗോസ് ടു എന്ന തന്റെ പുതിയ ചിത്രം സലിം അഹമ്മദ് പ്രഖ്യാപിച്ചത്. ദുല്‍ഖറായിരിക്കും ചിത്രത്തിലെ നായകന്‍ എന്നായിരുന്നു ആദ്യം പുറത്ത് വന്ന വാര്‍ത്തകള്‍. നായകന്റെ പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്.

ടൊവിനോ തോമസാണ് ഈ സലിം അഹമ്മദ് ചിത്രത്തിലെ നായകന്‍. സിനിമയ്ക്കുള്ളിലെ സിനിമയാണ് ചിത്രം പറയുന്നത്. സലിം അഹമ്മദ് ചിത്രങ്ങളിലെ ശ്രദ്ധേയ സാന്നിദ്ധ്യങ്ങളായ മധു അമ്പാട്ട്, റസൂല്‍ പൂക്കുട്ടി എന്നിവര്‍ ഈ ചിത്രത്തിലും യഥാക്രമം ഛായാഗ്രഹണം, ശബ്ദലേഖനം എന്നിവ നിര്‍വഹിക്കുന്നു. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് ഈണം നല്‍കുന്നത് ബിജിബാലാണ്.നിരവധി സംസ്ഥാന ദേശീയ പുരസ്‌കാരങ്ങള്‍ക്കൊപ്പം ഓസ്‌കര്‍ നാമനിര്‍ദേശ പട്ടികയിലും ഇടംനേടിയ ആദാമിന്റെ മകന്‍ അബുവായിരുന്നു സലിം അഹമ്മദിന്റെ ആദ്യ ചിത്രം.

 

Spread the love

Leave a Reply

Your email address will not be published. Required fields are marked *