ദിലീപുമായി തനിക്കു വസ്തു ഇടപാടുകള്‍ ഇല്ലെന്നു അന്‍വര്‍ സാദത്ത് എംഎല്‍എ


നടന്‍ ദിലീപുമായി തനിക്കു വസ്തു ഇടപാടുകള്‍ ഇല്ലെന്നു ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.


നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം ദിലീപിനെ വിളിച്ചിരുന്നു. നേരിട്ടു കണ്ടിട്ടുമുണ്ട്. കേസുമായി ബന്ധപ്പെട്ടവാര്‍ത്തകള്‍ ശരിയാണോയെന്ന് ദിലീപിനോടു ചോദിച്ചപ്പോള്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്നാണ് ദിലീപ് പറഞ്ഞതെന്നും എംഎല്‍എ പറഞ്ഞു.


ദിലീപുമായി വര്‍ഷങ്ങളുടെ ബന്ധമാണുളളത്. ഫോണില്‍ സംസാരിക്കാറുണ്ട്. പള്‍സര്‍ സുനിയുമായി ബന്ധമില്ല എന്ന് ദിലീപ് ഉറപ്പിച്ച് പറഞ്ഞു. കുറ്റക്കാരനാണെങ്കില്‍ ദിലീപ് ശിക്ഷിക്കപെടണമെന്നും അദ്ദേഹം പറഞ്ഞു.



Sharing is Caring