ന​ടി​യെ അ​പ​മാ​നി​ക്കാ​ൻ ദി​ലീ​പ് ഫാ​ൻ​സി​ന്‍റെ ശ്ര​മം; പ​രാ​തി​യു​മാ​യി വി​മ​ന്‍ ക​ള​ക്ടീ​വ്


ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​യെ വീ​ണ്ടും അ​പ​മാ​നി​ക്കാ​ന്‍ ശ്ര​മ​മെ​ന്ന് സി​നി​മ​യി​ലെ വ​നി​താ കൂ​ട്ടാ​യ്മ​യാ​യ വിമന്‍ ഇൻ സിനിമ കളക്ടീവ്(​ഡ​ബ്ല്യൂ​സി​സി). ദി​ലീ​പി​ന്‍റെ ഫാ​ൻ​സ് അ​സോ​സി​യേ​ഷ​ന​ട​ക്കം ഇ​തി​നു പി​ന്നി​ലു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ ഡി​ജി​പി​ക്കും സൈ​ബ​ർ സെ​ല്ലി​നും പ​രാ​തി ന​ൽ‌​കു​മെ​ന്നും വി​മ​ന്‍ ക​ള​ക്ടീ​വ് ഭാ​ര​വാ​ഹി ന​ടി സ​ജി​താ മ​ഠ​ത്തി​ൽ പ​റ​ഞ്ഞു.


ഇ​ര​യാ​യ ന​ടി​യെ മോ​ശ​ക്കാ​രി​യാ​ക്കി​യും പ്ര​തി​യാ​യ ന​ട​നാ​ണ് ശ​രി​യെ​ന്നു​മു​ള്ള രീ​തി​യി​ലാ​ണ് പ്ര​ച​ര​ണം ന​ട​ക്കു​ന്ന​ത്. ന​ടി ഇ​റ​ക്കി​യ പ​ത്ര​ക്കു​റി​പ്പു​ക​ളെ വി​കൃ​ത​മാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ ശ്ര​മം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സ​ജി​താ മ​ഠ​ത്തി​ല്‍ പ​റ​ഞ്ഞു. ചി​ല ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ങ്ങ​ള്‍ ന​ടി​യു​ടെ പേ​രും ഫോ​ട്ടോ​യും സ​ഹി​ത​മാ​ണ് വാ​ര്‍​ത്ത ന​ല്‍​കു​ന്ന​ത്. ചി​ല ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ളി​ലും ഒ​രു ത​മി​ഴ് പ​ത്ര​ത്തി​ലും ന​ടി​യു​ടെ പേ​രും ചി​ത്ര​വും സ​ഹി​തം വാ​ര്‍​ത്ത വ​ന്നു.


എ​ന്നാ​ല്‍ ഇ​ക്കാ​ര്യം അ​വ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ര്‍​ന്ന് ആ​വ​ര്‍​ത്തി​ക്കി​ല്ലെ​ന്ന ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍ സോ​ഷ്യ​ല്‍ മീ​ഡി​യ വ​ഴി ന​ട​ക്കു​ന്ന പ്ര​ച​ര​ണം ഒ​രു ത​ര​ത്തി​ലും ത​ട​യാ​ന്‍ ക​ഴി​യു​ന്നി​ല്ലെ​ന്ന് സ​ജി​താ മ​ഠ​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഡി​ജി​പി​യെ സ​മീ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്നും അ​വ​ര്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.



Sharing is Caring