ദി​ലീ​പി​നെ ക​സ്റ്റ​ഡി​യി​ൽ വേ​ണം; ഉ​പ​ഹ​ർ​ജി​യു​മാ​യി പോ​ലീ​സ്

കൊ​ച്ചി: അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ക​വ​രു​ത്താ​ൻ ഗു​ഢാ​ലോ​ച​ന ന​ട​ത്തി​യെ​ന്ന കേ​സി​ൽ ന​ട​ൻ ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം ചെ​യ്യാ​ൻ അ​നു​മ​തി തേ​ടി പ്രോ​സി​ക്യൂ​ഷ​ൻ ഹൈ​ക്കോ​ട​തി​യി​ൽ ഉ​പ​ഹ​ർ​ജി ന​ൽ​കി. ബു​ധ​നാ​ഴ്ച വ​രെ പ്ര​തി​ക​ളു​ടെ അ​റ​സ്റ്റ് നേ​ര​ത്തെ ഹൈ​ക്കോ​ട​തി ത​ട​ഞ്ഞി​രു​ന്നു.

കൂ​ടു​ത​ൽ ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ഹാ​ജ​രാ​ക്കാ​ൻ സ​മ​യം വേ​ണ​മെ​ന്ന പ്രോ​സി​ക്യൂ​ഷ​ൻ ആ​വ​ശ്യം പ​രി​ഗ​ണി​ച്ചാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി കേ​സ് മാ​റ്റി​യ​ത്. ഇ​തി​നി​ടെ​യാ​ണ് നാ​ട​കീ​യ നീ​ക്ക​വു​മാ​യി പ്രോ​സി​ക്യൂ​ഷ​ൻ ഇ​ന്ന് രം​ഗ​ത്തെ​ത്തി​യ​ത്. ഉ​പ​ഹ​ർ​ജി സ്വീ​ക​രി​ച്ച കോ​ട​തി ഉ​ച്ച​യ്ക്ക് 1.45ന് ​പ​രി​ഗ​ണി​ക്കും.

ദി​ലീ​പ് അ​ട​ക്ക​മു​ള്ള പ്ര​തി​ക​ൾ മു​ൻ​പ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ണു​ക​ൾ ഒ​ളി​പ്പി​ച്ചെ​ന്നും ഇ​ത് തെ​ളി​വ് ന​ശി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നു​മാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ ഉ​പ​ഹ​ർ​ജി​യി​ലെ വാ​ദം.

ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ലെ നി​ർ​ണാ​യ തെ​ളി​വു​ക​ൾ ഫോ​ണ്‍ പ​രി​ശോ​ധി​ച്ചാ​ൽ ല​ഭി​ക്കും. ഇ​ത് മു​ൻ​കൂ​ട്ടി ക​ണ്ടാ​ണ് പ്ര​തി​ക​ൾ ഫോ​ണ്‍ ഒ​ളി​പ്പി​ച്ച​ത്. ഇ​ത് ക​ണ്ടെ​ടു​ക്കാ​ൻ പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വേ​ണ​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ നി​ല​പാ​ട്.

മൊ​ബൈ​ൽ ഫോ​ണ്‍ ഹാ​ജ​രാ​ക്കാ​ൻ നി​ർ​ദ്ദേ​ശി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം പ്ര​തി​ക​ൾ​ക്ക് ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ ഇ​വ അ​ഭി​ഭാ​ഷ​ക​ർ​ക്ക് ന​ൽ​കി​യെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ് പ്ര​തി​ക​ൾ ക്രൈം​ബ്രാ​ഞ്ചി​ന് ന​ൽ​കി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *