ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പര ഇംഗ്ലണ്ട് നേടി


ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരന്പര ഇംഗ്ലണ്ട് 3-1ന് നേടി. നാലാമത്തെയും അവസാനത്തേയും മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. രണ്ടാം ഇന്നിംഗ്സില്‍ 380 റണ്‍സെന്ന വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്കയെ അഞ്ചു വിക്കറ്റെടുത്ത മൊയീന്‍ അലിയുടെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനമാണ് തോല്‍വിയിലേക്കു നയിച്ചത്.


ഹാഷിം അംല (83), ക്യാപ്റ്റന്‍ ഹാഫ് ഡുപ്ലസിസ് (61) എന്നിവര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ചെറുത്തിനില്‍ക്കാന്‍ ശ്രമിച്ചത്. മൊയീന്‍ അലിയാണ് കളിയിലെ കേമന്‍.




Sharing is Caring