ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് 258 ന് അവസാനിച്ചു: സെഞ്ചൂറിയനില്‍ ഇന്ത്യയ്ക്ക് 287 റണ്‍സ് വിജയലക്ഷ്യം


ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്്ക്ക് 287 റണ്‍സ് വിജയലക്ഷ്യം. കൂറ്റന്‍ ലീഡ് ലക്ഷ്യമാക്കി ഇറങ്ങിയ ആതിഥേയരുടെ രണ്ടാം ഇന്നിങ്സ് 258 റണ്‍സിന് അവസാനിക്കുകയായിരുന്നു. ഒന്നാം ഇന്നിങ്സില്‍ 28 റണ്‍സ് ലീഡ് വഴങ്ങിയതോടെ ദക്ഷിണാഫ്രിക്കയുടെ ലീഡ് 287 ആയി ഉയര്‍ത്തിയത്. ​‍രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യയ്ക്ക് 16 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ ഒരു വിക്കറ്റ് നഷ്ടമായി.


രണ്ടാം ഇന്നിങ്സിന്റെ തുടക്കത്തിലെ ദക്ഷിണാഫ്രിക്കയുടെ രണ്ടു വിക്കറ്റുകള്‍ വീണുവെങ്കിലും അര്‍ധ സെഞ്ചുറി നേടിയ എ.ബി ഡിവില്ലിയേഴ്സിന്റെയും, ഡീന്‍ എല്‍ഗാര്‍ എന്നിവരുടെ മികവിലാണ് 258 സ്കോറില്‍ എത്തിയത്. 121 പന്തില്‍ 10 ബൗണ്ടറികളോടെ 80 റണ്‍സ് എടുത്ത ഡിവില്ലിയേഴ്സാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. മൂന്നാം വിക്കറ്റില്‍ ഡിവില്ലിയേഴ്സും, 61 റണ്‍സെടുത്ത എല്‍ഗാറും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കയ്ക്ക് മികച്ചതായ സ്കോര്‍ ഉയര്‍ത്തിയത്. 141 പന്തില്‍ 48 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഡുപ്ലേസിയാണ് ദക്ഷിണാഫ്രിക്കയുടെ സ്കോര്‍ 250 കടത്തിയത്.


ക്വിന്റണ്‍ ഡികോക്(12), വെര്‍നോണ്‍ ഫിലാന്‍ഡര്‍(26), കേശവ് മഹാരാജ്(6), കഗീസോ റബാഡ(നാല്), എന്‍ഗിഡി(ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. മോണി മോര്‍ക്കല്‍ 10 റണ്‍സുമായി പുറത്താകാതെ നിന്നു.

ദക്ഷിണാഫ്രിക്കയുടെ നാലു വിക്കറ്റു പിഴുത മുഹമ്മദ് ഷമിയാണ് ആതിഥേയരെ തകര്‍ത്തത് ജസ്പ്രീത് ബുമ്ര മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ഇഷാന്ത് ശര്‍മ്മ രണ്ടു വിക്കറ്റും, ആര്‍ അശ്വിന്‍ ഒരു വിക്കറ്റും നേടി. നേരത്തെ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ 307 റണ്‍സിന് പുറത്തായിരുന്നു.



Sharing is Caring