ത​രൂ​രി​നു വി​ദേ​ശ യാ​ത്ര ന​ട​ത്താ​ന്‍ ഡ​ല്‍​ഹി കോ​ട​തി​യു​ടെ അ​നു​മ​തി

സു​ന​ന്ദ പു​ഷ്ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ വി​ചാ​ര​ണ നേ​രി​ടു​ന്ന കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​രി​നു വി​ദേ​ശ യാ​ത്ര ന​ട​ത്താ​ന്‍ ഡ​ല്‍​ഹി കോ​ട​തി​യു​ടെ അ​നു​മ​തി. ര​ണ്ടു ല​ക്ഷം രൂ​പയുടെ ജാമ്യത്തില്‍ വി​ദേ​ശ​ത്തേ​ക്കു പോ​കാ​നാ​ണ് ഡ​ല്‍​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി അ​നു​മ​തി ന​ല്‍​കി​യ​ത്.

ക​ഴി​ഞ്ഞ മാ​സം അ​ഞ്ചി​ന് കോ​ട​തി​യു​ടെ അ​നു​മ​തി​യി​ല്ലാ​തെ രാ​ജ്യം വി​ട്ടു പോ​ക​രു​തെ​ന്ന നി​ബ​ന്ധ​ന​യി​ല്‍ കോ​ട​തി ത​രൂ​രി​ന് മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ചി​രു​ന്നു. കേ​സി​ല്‍ ത​രൂ​രി​നെ പ്ര​തി​സ്ഥാ​ന​ത്തു നി​ര്‍​ത്തി​യാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യ പ്രേ​ര​ണ, ഗാ​ര്‍​ഹി​ക പീ​ഡ​നം തു​ട​ങ്ങി​യ വ​കു​പ്പു​ക​ളാ​ണ് ഡ​ല്‍​ഹി പോ​ലീ​സ് ത​രൂ​രി​നു മേ​ല്‍ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *