കോട്ടയം: മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തും. കോട്ടയം വിജിലന്‍സ് കോടതിയാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുക. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് അന്വേഷണത്തിലെ പുരോഗതി കോടതിയെ അറിയിക്കണം. അന്വേഷണത്തിന് നാല് മാസം കൂടി സമയം അനുവദിച്ചിട്ടുണ്ട്.
വിജിലന്‍സിന്റെ തിരുവനന്തപുരം യൂണിറ്റ് നടത്തുന്ന അന്വേഷണം നിഷ്പക്ഷമല്ലെന്ന ചൂണ്ടിക്കാട്ടി നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. സ്വന്തം റിസോര്‍ട്ടിലേക്ക് എം പി ഫണ്ട് ഉപയോഗിച്ച് റോഡ് നിര്‍മ്മിച്ചുവെന്നാണ് തോമസ് ചാണ്ടിക്കെതിരെയുള്ള പരാതി. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുന്നതില്‍ എതിര്‍പ്പില്ലെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു














