തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു. വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ വിജയശതമാനം 83.75 ആണ്. ഏറ്റവും കൂടുതല്‍ വിജയം നേടിയത് കണ്ണൂര്‍ ജില്ലയാണ്. 86.7 ശതമാനം വിദ്യാര്‍ത്ഥികളും ജില്ലയില്‍ വിജയിച്ചു. ഏറ്റവും കുറവ് പത്തനംതിട്ടയിലാണ്. 77.1 ശതമാനം.













