തീരുമാനം വൈകിപ്പിക്കുന്നത് പാര്‍ട്ടി പിളര്‍ത്താന്‍: ഗവര്‍ണ്ണര്‍ക്കെതിരെ ശശികല


ചെന്നൈ: തമിഴ്‌നാടിനെ ഇനി ആര് നയിക്കണം എന്ന ഉത്തരവ് കാത്തിരിക്കെ, തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നിലപാടുകള്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കാനെന്ന രൂക്ഷ വിമര്‍ശനവുമായി അണ്ണാ ഡി എം കെ ജനറല്‍ സെക്രട്ടറി വി.കെ. ശശികല. കൂവത്തൂര്‍ റിസോര്‍ട്ടില്‍ കഴിയുന്ന എംഎല്‍എമാരെ സന്ദര്‍സിച്ച ശേഷമാണ് ശശികല ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവുവിനെതിനെതിരെ പരാമര്‍ശിച്ചത്. തീരുമാനം വൈകിപ്പിക്കുന്നതിനാല്‍ നാളെ മുതല്‍ പുതിയ പ്രതിഷേധരീതികള്‍ സ്വീകരിക്കും എന്നും ആവര്‍ പറഞ്ഞു. തനിക്ക് ഗവര്‍ണറെ കാണാനുള്ള അനുമതി രാജ്ഭവന്‍ നിഷേധിച്ചതിനെ തുടര്‍ന്നാണ് ശശികലയുടെ ഇങ്ങനെ ഒരു പ്രസ്ഥാവന. ആതേ സമയം എംഎല്‍എമാരെ കണ്ടതില്‍ സന്തോഷമുണ്ട് എന്നും തനിക്ക് ഒന്നര കോടി പാര്‍ട്ടി പ്രവര്‍ത്തകരുടെ പിന്‍തുണയുമുണ്ടന്ന് അവര്‍ പറഞ്ഞു




Sharing is Caring