ഫിലിപ്പീന്‍സില്‍ ഭൂചലനം: ആറ് മരണം

ഫിലിപ്പീന്‍സിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. സുരിഗാവോ നഗരത്തില്‍ ഇന്നലെ രാത്രിയാണ് ഭൂചലനമുണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 6.7 തീവ്രത രേഖപ്പെടുത്തി.

ഏകദേശം 125 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. 11 ഓളം നഗരങ്ങളെ ഭൂചലനം ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. നിരവധി കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ തകര്‍ന്നു വീണു. ഭൂചലനമുണ്ടായതിനെ തുടര്‍ന്ന് സുരിഗാവോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *