തിരുവനന്തപുരത്ത് കെഎസ്‌ആര്‍ടിസി ബസിന്റെ വാതില്‍ ഇളകി വീണ് യാത്രക്കാരിക്ക് പരിക്ക്

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി ബസിന്റെ വാതില്‍ ഇളകി വീണ് യാത്രക്കാരിക്ക് പരിക്ക്. വാതിലിന് നേരെയുള്ള സീറ്റില്‍ ഇരിക്കുകയായിരുന്ന പൗണ്ട് കടവ് പള്ളിനട വീട്ടില്‍ നദീറ (48)യുടെ തലയ്ക്കാണ് പരിക്കേറ്റത്.

ഡോര്‍ ഇവരുടെ തലയിലേക്ക് ഇളകി വീഴുകയായിരുന്നു. തലപൊട്ടി രക്തം വാര്‍ന്നൊഴുകിയ നദീറയെ യാത്രക്കാരും ബസ് ജീവനക്കാരും ചേര്‍ന്ന് കഴക്കൂട്ടം ആശുപത്രിയില്‍ എത്തിച്ചു.

വെഞ്ഞാറമ്മൂട്ടില്‍ നിന്നും ബൈപ്പാസ് വഴി കിഴക്കേക്കോട്ടയിലേയ്ക്ക് വരികയയാിരുന്ന വികാസ് ഭവന്‍ ഡിപ്പോയിലെ ജെ.എന്‍ 133 ബസിന്റെ വാതിലാണ് ഇളകി വീണത്. കഴക്കൂട്ടം ജങ്ഷനില്‍ യാത്രക്കാരെ ഇറക്കിയ ശേഷം മുന്നോട്ട് എടുക്കുമ്ബോഴായിരുന്നു അപകടം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *