നഴ്സുമാര്‍ക്ക് ആശ്വാസം: മാനേജുമെന്‍റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: കൊച്ചി: നഴ്സുമാരുടെ സമരത്തില്‍ മാനേജുമെന്‍റുകളുടെ ഹര്‍ജി ഹൈക്കോടതി തള്ളി. അന്തിമ വിജ്ഞാപനം ഇറക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി. നേരത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ മിനിമം വേതനത്തില്‍ അന്തിമ വിജ്ഞാപനമിറക്കുന്നതിന് ഹൈക്കോടതി താല്‍കാലിക സ്റ്റേ അനുവദിച്ചിരുന്നു. അതേസമയം ഹിയറിങ് നടപടികള്‍ തുടരാം. ഈ മാസം 31 ന് അന്തിമ വിജ്ഞാപനമിറക്കാനാണ് സര്‍‍ക്കാര്‍ തീരുമാനിച്ചിരുന്നത്. ഹര്‍ജി അടുത്ത ആഴ്ച വീണ്ടും പരിഗണിക്കും. മധ്യസ്ഥ ചര്‍ച്ചകള്‍ വേഗത്തിലാക്കാനും നിര്‍ദ്ദേശം നല്‍കി. മിനിമം വേതനത്തില്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതി നടപടി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *