കോളി ഫ്‌ളവര്‍ സീസണ്‍; ഗോപി മഞ്ജൂരിയന്‍ ഉണ്ടാക്കാം ഇങ്ങനെ

ചൈനീസ് ഡിഷായ കോളി ഫ്‌ളവര്‍ മലയാളിക്ക് സുപരിചിതമാണ്. പണ്ട് ഹോട്ടലുകളില്‍ പോയി കഴിച്ചിരുന്ന ഗോപി മഞ്ജൂരിയന്‍ ഇപ്പോള്‍ നമ്മുടെ അടുക്കളയിലെ സ്ഥിര സാന്നിധ്യമാണ്. പലതരത്തിലും ഇവ പാകം ചെയ്യാം. കോളി ഫ്‌ളവറിന്റെ രുചി തന്നെയാണ് ഗോപി മഞ്ജൂരിയനെ നാം ഇഷ്ടപ്പെടാന്‍ കാരണം. ഇപ്പോള്‍ കോളിഫ്‌ളവറിന്റെ സീസണാണ്. മാര്‍ക്കറ്റില്‍ സുലഭം. ഏവര്‍ക്കും എളുപ്പം പാകം ചെയ്യാവുന്ന ഒരു ഡിഷ് ആണിത്. ഡ്രൈ ഫ്രൈ ആയും ഗ്രേവി ടൈപ്പ് ആയും ഇത് പാകം ചെയ്യാം.ഇപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന കോളി ഫ്‌ളവറില്‍ അമിതമായി മരുന്ന് ഉപയോഗിക്കുന്നതിനാല്‍ പാകം ചെയ്യുന്നതിന് മുമ്ബ് കോളി ഫഌവര്‍ 15 മിനിറ്റ് തിളപ്പിച്ച വെള്ളത്തില്‍ അല്‍പ്പം ഉപ്പ് കലര്‍ത്തിയോ മഞ്ഞള്‍ പൊടി ഇട്ടോ വെയ്ക്കണം. ശേഷം ഉപയോഗിക്കാം.

ഗോപി മഞ്ജൂരിയന്‍ ഡ്രൈ ഫ്രൈ

ആവശ്യമുള്ള സാധനങ്ങള്‍
കോളി ഫഌര്‍- അരക്കിലോ
സവാള-രണ്ടെണ്ണം
വെളുത്തുള്ളി-അരക്കപ്പ്
ക്യാപ്‌സിക്കം-രണ്ടെണ്ണം
കോണ്‍ ഫഌവര്‍ പൗഡര്‍-അരക്കപ്പ്്
ടൊമാറ്റോ സോസ്-മൂന്ന് സ്പൂണ്‍
സോയാ സോസ്-രണ്ട് സ്പൂണ്‍
കശ്മീരി മുളക്‌പൊടി-രണ്ട് സ്പൂണ്‍
ഉപ്പ്-ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

പാകത്തിന് വലിപ്പത്തില്‍ കോളി ഫ്‌ളവര്‍ കട്ട് ചെയ്തു വയ്ക്കുക. ഇത് എണ്ണയില്‍ പൊരിച്ചെടുക്കണം. അതിന് മുമ്ബായി കോളിഫഌവറിനെ പ്രത്യേകം തയ്യാറാക്കിയ സോസില്‍ മുക്കിയെടുക്കണം. ഇതിനായി കോണ്‍ഫഌവര്‍ പൗഡര്‍, കശ്മീരി മുളക് പൊടി, ടൊമാറ്റോ സോസ്, സോയാ സോസ്, ഉപ്പ്്, കുറച്ച്‌ വെള്ളം എന്നിവ കട്ടിയായി മിക്‌സ് ചെയ്യുക. ഈ സോസില്‍ കോളിഫഌവര്‍ മുക്കിയെടുക്കുക. ശേഷം ഒരു പാനില്‍ അല്‍പ്പം വെളിച്ചെണ്ണ ഒഴിച്ച്‌ കോളി കോളി ഫ്‌ളവര്‍ ചെറുതീയില്‍ മുക്കി പൊരിക്കുക. രണ്ടു സൈഡും ബ്രൗണ്‍ നിറമാവുന്നത് വരെ പൊരിച്ചെടുക്കുക. ഇത് മാറ്റി വച്ച ശേഷം ഈ എണ്ണയില്‍ വെളുത്തുള്ളി, ക്യാപ്‌സിക്കം, സവാള എന്നിവ വഴറ്റുക. ഇവ ചെറുതായി സോഫ്റ്റ് ആവുന്നത് വരെ വഴറ്റുക. ശേഷം ഇതിലേക്ക് കശ്മീരി മുളക് പൊടി, ടൊമാറ്റോ സോസ്, സോയാ സോസ് എന്നിവ ചേര്‍ത്ത് വഴറ്റുക. പിന്നീട് കോണ്‍ഫ്‌ളവര്‍ പൗഡര്‍ കുറച്ച്‌ വെള്ളം ചേര്‍ത്ത് ഒരു മിശ്രിതം ഉണ്ടാക്കുക. ഈ മിശ്രിതം പാനിലേക്ക് ഒഴിക്കുക. ഒന്ന് വറ്റി ഡ്രൈ ആവുന്നത് വരെ വഴറ്റുക.ഇതിലേക്ക് നേരത്തെ പൊരിച്ച്‌ വച്ച കോളിഫഌവര്‍ മിക്‌സ് ചെയ്യുക. ഇറക്കി വച്ച ശേഷം മല്ലിച്ചപ്പ് കൊണ്ട് ഗാര്‍ണിഷ് ചെയ്യാം. ഫ്രൈഡ് റൈസ്, ചപ്പാത്തി എന്നിവയ്‌ക്കൊപ്പം ഈ ഡിഷ് കഴിക്കാം.

ഗോപി മഞ്ജൂരിയന്‍ ഗ്രേവി ടൈപ്പ്

ഡ്രൈ ഫ്രൈയില്‍ നിന്ന് നേരിയ മാറ്റമേ ഗ്രേവി ടൈപ്പിനുള്ളൂ. എണ്ണയില്‍ സവാള, ക്യാപ്‌സിക്കം, വെളുത്തുള്ളി എന്നിവയ്‌ക്കൊപ്പം, ഇഞ്ചി,പച്ചമുളക്,തക്കാളി, കുരുമുളക് പൊടി എന്നിവ കൂടി ആവശ്യത്തിന് ചേര്‍ത്ത് വഴറ്റുക. കോണ്‍ഫഌവര്‍ വെള്ളം കൂട്ടി ചേര്‍ത്ത മിശ്രിതം അല്‍പ്പം ലൂസാക്കി പാനിലേക്ക് ഒഴിക്കണം. ഇതിലേക്ക് പൊരിച്ച കോളിഫ്‌ളവര്‍ ചേര്‍ത്ത് വഴറ്റുക. ഗോപി മഞ്ജൂരിയന്‍ ഗ്രേവി ടൈപ്പ് തയ്യാര്‍.

Spread the love

Leave a Reply

Your email address will not be published. Required fields are marked *