തനിക്കെതിരായ പരാതി വ്യാജം; മര്‍ദ്ദനമേറ്റ പൊലിസുകാരന്‍ ഹൈക്കോടതിയില്‍


എ.ഡി.ജി.പി സുധേഷ്‌കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പൊലിസ് ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്‌കര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവാസ്‌കര്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്.


എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി താന്‍ നല്‍കിയ പരാതി ദുര്‍ബലപ്പെടുത്താനാണ് തനിക്കെതിരെ വ്യാജ പരാതി നല്‍കിയതെന്ന് ഹരജിയില്‍ പറയുന്നു. ഹരജി കോടതി നാളെ പരിഗണിക്കും.




Sharing is Caring