ഗതാഗത വകുപ്പ് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഉദ്യോഗസ്ഥരോട് പിറന്നാള്‍ ആഘോഷിക്കാന്‍ പറഞ്ഞ കാര്യം പരിശോധിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. നിലവില്‍ പിറന്നാള്‍ ആഘോഷിക്കുന്നതിന് സര്‍ക്കാര്‍ നിയമങ്ങള്‍ ഒന്നും തന്നെയില്ല. പിറന്നാള്‍ ആഘോഷിക്കുന്നത് ഓരോരുത്തരുടേയും ഔചിത്യമാണെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ആര്‍ടിഒ ഓഫിസുകളിലെല്ലാം തന്റെ പിറന്നാള്‍ ആഘോഷിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമീഷണര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ലഡു വിതരണം ചെയ്ത് ആഘോഷിക്കണമെന്നാണ് ആര്‍ടിഒ ഓഫിസര്‍മാരോട് കമീഷണര്‍ ആവശ്യപ്പെട്ടത്. ഇതേ തുടര്‍ന്ന് സംസ്ഥാനത്തെ പല ആര്‍ടിഒ ഓഫിസുകളിലും കമീഷണറുടെ ഉത്തരവ് പ്രകാരം പിറന്നാള്‍ ആഘോഷം നടന്നു. എറണാകുളത്ത് സഹപ്രവര്‍ത്തകരോടൊത്ത് കേക്ക് മുറിച്ചാണ് തച്ചങ്കരി പിറന്നാള്‍ ആഘോഷിച്ചത്. സംഭവം ശ്രദ്ധയില്‍പെടുത്തിയ മാധ്യമപ്രവര്‍ത്തകരോടാണ് മന്ത്രി സര്‍ക്കുലര്‍ പരിശോധിക്കുമെന്ന് ഉറപ്പ് പറഞ്ഞത്.














