സേലത്തു നിന്നും ചെന്നൈയിലേക്ക് ട്രെയിനില്‍ കൊണ്ടുവന്ന പഴയ നോട്ടുകള്‍ കൊള്ളയടിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പോര്‍ട്ടര്‍മാരെ കസ്റ്റഡിയിലെടുത്തു. സേലം സ്റ്റേഷനിലെ പോര്‍ട്ടര്‍മാരെയാണ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവരെ ചോദ്യം ചെയ്ത് വരുകയാണ്.
പണമടങ്ങിയ പെട്ടികള്‍ ട്രെയിനിനുള്ളിലെത്തിച്ചത് ഇവരുടെ നേതൃത്വത്തിലാണ്. അതേസമയം കൊള്ളയടിച്ച നാല് പേരുടെ വിരലടയാളങ്ങള്‍ പൊലിസിന് ലഭിച്ചിട്ടുണ്ട്.

ഇന്നലെയാണ് ട്രെയിനില്‍ നിന്ന് 6 കോടിയോളം രൂപ കൊള്ളയടിക്കപ്പെട്ടത്. ട്രെയിനിനും മുകളില്‍ ദ്വാരമുണ്ടാക്കിയാണ് പണം കവര്‍ന്നത്. 228 പെട്ടികളിലായാണ് പണമുണ്ടായിരുന്നത്. ഇതില്‍ നാലു പെട്ടികളാണ് തുറന്നത്.












