മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍


മന്ത്രിസഭാ തീരുമാനങ്ങള്‍ പരസ്യമാക്കാനാവില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. വിവരാവകാശ നിയമപ്രകാരം തീരുമാനങ്ങള്‍ നല്‍കുന്നത് കോടതി തടയണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. വിവരാവകാശപ്രവര്‍ത്തകരുടെ ഹരജിയെ സര്‍ക്കാര്‍ കോടതിയില്‍ എതിര്‍ത്തു. മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്തേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്ന കാര്യം കോടതി തന്നെ വ്യക്തമാക്കണമെന്നും വിവരാവകാശ കമ്മീഷണറുടെ ഉത്തരവിന് ഹൈക്കോടതി താല്‍ക്കാലിക സ്‌റ്റേ അനുവദിച്ചു.


മന്ത്രിസഭാ തീരുമാനങ്ങള്‍ ഉത്തരവ് ഇറങ്ങിയ ശേഷം മാത്രം വിവരാവകാശ നിയമപ്രകാരം പുറത്തുവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ച വ്യക്തതയ്ക്കുവേണ്ടി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.


മന്ത്രിസഭാ തീരുമാനങ്ങള്‍ സംബന്ധിച്ച് ഉത്തരവിറങ്ങിയാല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ 48 മണിക്കൂറിനകം ലഭ്യമാക്കുമാക്കും. ഉത്തരവിറങ്ങിയാല്‍ മാത്രമേ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ തീരുമാനങ്ങള്‍ ലഭ്യമാകൂ എന്നും വിവരാവകാശ നിയമത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളാതെയാണ് വിവരാവകാശ കമ്മീഷണര്‍ ഉത്തരവിറക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.



Sharing is Caring