കോഴിക്കോട്ഡൗണ്‍ ടൗണ്‍ റസ്റ്ററന്റിലേക്ക് ഹിന്ദു ഐക്യ വേദി പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഡൗണ്‍ ടൗണ്‍ റസ്റ്ററന്റ് ഉടമകളും ഓണ്‍ലൈന്‍ പെണ്‍വാണിഭ കേസിലെ മുഖ്യപ്രതി രാഹുല്‍ പശുപാലനും തമ്മിലുള്ള സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുക, മയക്കുമരുന്ന് മാഫിയ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്.കോഴിക്കോട് സിറ്റി അസിസ്റ്റന്റ് കമ്മീഷണര്‍ ജോസ് ചെറിയാന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മാര്‍ച്ച് തടഞ്ഞു.













