ബിന്ദുകൃഷ്ണക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജി. സുധാകരന്‍


മഹിള കോണ്‍ഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ജി. സുധാകരന്‍ എം.എല്‍.എ. താന്‍ വി.എസിനെ കഴുത എന്നു വിളിച്ചുവെന്ന ആരോപണം ബിന്ദു കൃഷ്ണ പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് സുധാകരന്റെ ആവശ്യം. താന്‍ ഒരിക്കലും വി.എസിനെ കഴുത എന്ന് വിളിച്ചിട്ടില്ലെന്നും വി.എസ് തന്റെ രാഷ്ട്രീയ ഗുരുവാണെന്നും സുധാകരന്‍ പറഞ്ഞു.
വി.എസ് ബുദ്ധിയില്ലാത്ത കഴുതയാണെന്നും കൂടെ നില്‍ക്കുന്നവരെപോലും കടിച്ചുകീറി കൊല്ലുന്ന സിംഹമാണ് പിണറായി വിജയനെന്നും കൊട്ടാരക്കരയില്‍ നടന്ന പൊതു സമ്മേളനത്തില്‍ ബിന്ദു കൃഷ്ണ പറഞ്ഞത് വിവാദമായിരുന്നു. എന്നാല്‍ ജി. സുധാകരന്‍ എം.എല്‍.എയുടെ വാക്കുകള്‍ ഉദ്ദരിച്ചതാണെന്നാണ് ബിന്ദു കൃഷ്ണ ഇതിനോട് പ്രതികരിച്ചത്.




Sharing is Caring