ഡോ.വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു.

ഡോ.വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി ചുമതലയേറ്റു. കേന്ദ്രബജറ്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ഡോ. വെങ്കിട്ടരാമന്റെ നിയമനം. ക്രെഡിറ്റ് സ്യുസ് ഗ്രൂപ്പ് എജിയുടെയും ജൂലിയസ് ബെയര്‍ ഗ്രൂപ്പിന്റെയും മുന്‍ എക്‌സിക്യൂട്ടീവാണ് അദ്ദേഹം.

2019 മുതല്‍ 2021 വരെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ പാര്‍ട്ട് ടൈം അംഗമായി പ്രവര്‍ത്തിച്ചിട്ടുള്ള ആളാണ് ഡോ.വെങ്കിട്ടരാമന്‍ അനന്ത നാഗേശ്വര്‍.

സ്വിറ്റ്‌സര്‍ലന്‍ഡിലെയും സിംഗപ്പൂരിലെയും നിരവധി സ്വകാര്യ വെല്‍ത്ത് മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ക്കായി മാക്രോ ഇക്കണോമിക്, ക്യാപിറ്റല്‍ മാര്‍ക്കറ്റ് ഗവേഷണത്തില്‍ നേതൃസ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്

Spread the love

Leave a Reply

Your email address will not be published. Required fields are marked *