കൊയിലാണ്ടി നഗരസഭ യു ഡി എഫ് അംഗങ്ങളുടെ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതം

കൊയിലാണ്ടി: ഇന്ന് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ട് , സർക്കാർ നിബന്ധനകൾക്കനുസരിച്ച്
ചെയർ പേഴ്സണിന്റെ അധ്യക്ഷതയിൽ കൗൺസിൽ ഹാളിൽ യോഗം ചേരുമ്പോൾ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ച് UDF കൗൺസിലർമാർ ,സംഘം ചേർന്ന് കൗൺസിൽ ഹാളിലേക്ക് കയറുകയും ഓൺലൈൻ യോഗം അലങ്കോലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു.

ഇതേ സമയം മറ്റു കൗൺസിലർമാരെല്ലാം വീടുകളിലും മറ്റുമായി ഓൺലൈനിൽ പങ്കെടുക്കുമ്പോഴാണ് UDF അംഗങ്ങൾ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ചു കൊണ്ട് കൗൺസിൽ ഹാളിൽ എത്തിയത്.

ഫിബ്രുവരി 1 ന് ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കാനുള്ള പദ്ധതി റിവിഷൻ ചർച്ച ചെയ്യുന്നതിനായിരുന്നു പ്രധാനമായും ഇന്ന് കൗൺസിൽ ചേർന്നത്.

39 ആം വാർഡിലെ താലൂക്ക് ആശുപത്രി – തോട്ടുമുഖം ഡ്രെയിനേജ് നവീകരിക്കുന്നതിനായി നഗരസഭ 82 ലക്ഷം രൂപ അനുവദിക്കുകയും ആയത് ടെണ്ടർ നടപടികളിലേക്ക് നീങ്ങുകയും ചെയ്യുകയാണ്. ഇതുമായി ബന്ധപ്പെട്ട് വാർഡ് കൗൺസിലർ രേഖാമൂലം ഉന്നയിച്ച ചോദ്യത്തിന് ചെയർ പേഴ്സൺ മറുപടി പറയാൻ തുടങ്ങിയപ്പോഴാണ് ഇത് കേൾക്കാതെ UDF കൗൺസിലർമാർ യോഗത്തിൽ ബഹളം വെച്ചത് ഒട്ടേറെ വികസന പദ്ധതികൾ ചർച്ച ചെയ്യേണ്ടിയിരുന്ന പ്രധാന കൗൺസിൽ യോഗത്തിൽ രാഷ്ട്രീയ പ്രേരിതമായും വികസന വിരുദ്ധമായുമാണ് UDF കൗൺസിലർമാർ പ്രവർത്തിച്ചത്.

നഗരസഭയിലെ LED – ഹൈമാസ്റ്റ് ലൈറ്റുകൾ സമയബന്ധിത പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ്. കടലോരത്തെ മുഴുവൻ വാർഡുകൾ ഉൾപ്പടെ 30 വാർഡുകളിലെ മുഴുവൻ ലൈറ്റുകളും നന്നാക്കി കഴിഞ്ഞു. മറ്റു വാർഡുകളിലെ പ്രവർത്തി നടന്നു വരുന്നു. ലൈറ്റുകൾ നന്നാക്കുന്നില്ല എന്ന ആരോപണം തികച്ചും രാഷ്ട്രീയ പ്രേരിതമാണ്.

കക്ഷി രാഷ്ട്രീയത്തിനതീതമായി നഗരസഭയിലെ മുഴുവൻ വാർഡുകളെയും ഒരേപോലെ വികസന കാര്യത്തിൽ ശ്രദ്ധിക്കുന്ന നഗരസഭ ഭരണത്തെ ഇകഴ്ത്തിക്കാണിക്കുക എന്ന ലക്ഷ്യത്തോടെ ആസൂത്രണം ചെയ്ത് ഓൺലൈൻ കൗൺസിൽ യോഗം തടസ്സപ്പെടുത്താൻ ശ്രമിച്ച UDF നിലപാടിൽ ശക്തമായി പ്രതിഷേധിക്കുന്നതായി ചെയർ പേഴ്സൺ സുധ, കിഴക്കെപ്പാട്ട് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *