ഡേ കെയറില്‍ വിട്ട രണ്ടരവയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു


കൊച്ചി: കൊച്ചിയിലെ ഡേ കെയറില്‍ വിട്ട രണ്ടര വയസുകാരന്‍ പുഴയില്‍ മുങ്ങിമരിച്ചു. ഏലൂര്‍ കൈന്റിക്കര സ്വദേശി രാജേഷിന്റെ മകന്‍ അമ്ബാടിയാണ് ഡേ കെയറിന്റെ ഗേറ്റ് തുറന്നതു വഴി പുറത്തുകടന്ന് പുഴയില്‍ മുങ്ങിമരിച്ചത്. ഉച്ചക്ക് രണ്ടരയോടെയായിരുന്നു സംഭവം. ഡേ കെയര്‍ സെന്ററില്‍ അതിഥികള്‍ വന്നതുമൂലം ഗേറ്റ് അടക്കാന്‍ മറന്നതാണ് അപകടത്തിലേക്ക് വഴിവെച്ചത്. ഗേറ്റ് വഴി പുറത്തിറങ്ങിയ കുട്ടി 50 മീറ്റര്‍ അകലെയുള്ള പുഴയില്‍ മുങ്ങി മരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് കുട്ടിയുടെ ബന്ധുക്കള്‍ ഡേ കെയര്‍ സെന്ററിന് മുന്നില്‍ പ്രതിഷേധിച്ചു.




Sharing is Caring