ഡേവിസ് കപ്പ് ഡബിള്‍സില്‍ ഇന്ത്യക്ക് തോല്‍വി. ശനിയാഴ്ച നടന്ന മത്സരത്തില്‍ സ്പെയിനിനെതിരെയാണ് ഇന്ത്യ തോറ്റത്. സ്പെയിനിന്റെ റാഫേല്‍ നഡാല്‍ – മാര്‍ക്ക് ലോപസ് സഖ്യത്തോട് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഇന്ത്യുടെ ലിയാണ്ടര്‍ പേസ് – സാകേത് മെയ്നേനി സഖ്യം തോറ്റത്. സ്കോര്‍: 6-4, 6-7, 4-6, 4-6.
ആദ്യ സെറ്റ് സ്വന്തമാക്കി ഇന്ത്യ മത്സരത്തില്‍ മുന്നിട്ട് നിന്നെങ്കിലും തുടര്‍ച്ചയായി മൂന്ന് സെറ്റുകള്‍ സ്വന്തമാക്കി സ്പെയിന് മത്സരം സ്വന്തമാക്കി.













