ജമ്മുകശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവാകാശ ലംഘനം തുറന്നുകാട്ടും; ഭീഷണിയുമായി പാക്കിസ്ഥാന്‍


ജമ്മു കശ്മീരില്‍ ഇന്ത്യ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെ ലോക ശ്രദ്ധയില്‍ എത്തിക്കുമെന്ന ഭീഷണിയുമായി പാക്കിസ്ഥാന്‍. പാക്ക് അധീന കശ്മീരിലും ബലൂചിസ്ഥാനിലും മനുഷ്യാവകാശ ലംഘനം നടത്തുന്ന പാക്കിസ്ഥാനെ വിമര്‍ശിച്ചു കൊണ്ട് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യയുടെ പ്രതികരണത്തിന് പിന്നാലെയായിരുന്നു പാക്കിസ്ഥാന്‍റെ പ്രസ്താവന.
കശ്മീരില്‍ അരങ്ങേറുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നു ശ്രദ്ധ തിരിക്കാനുള്ള ഇന്ത്യയുടെ തന്ത്രമാണ് ബാലൂചിസ്ഥാന്‍ വിഷയം ഉയര്‍ത്തി കൊണ്ടു വരാനുള്ള ശ്രമമെന്നും പാക്കിസ്ഥാന്‍ വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം ആണ് ബാലൂചിസ്ഥാന്‍ വിഷയം ഇന്ത്യ മനുഷ്യാവകാശ കൗണ്‍സിലില്‍ ഉന്നയിച്ചത്.




Sharing is Caring