ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ഓഫീസില്‍ കവര്‍ച്ച.
കമ്പ്യൂട്ടറുകളും പ്രധാനപ്പെട്ട ഔദ്യോഗിക രേഖളും മോഷണം പോയതായാണ് സൂചന.

വ്യാഴാഴ്ച രാത്രിയായിരുന്നു മോഷണം. കിഴക്കന്‍ ഡല്‍ഹിയിലെ പാത്പാര്‍ഗഞ്ചിലെ ഓഫീസിലാണ് കവര്‍ച്ച നടന്നത്.
വാതിലിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്.
ഓഫീസിലെ സി.സി.ടീ.വി കാമറകള്‍ തകര്‍ത്തായിരുന്നു മോഷണം. രണ്ടു കമ്പ്യൂട്ടറുകളാണ് നഷ്ടപ്പെട്ടിരിക്കുന്നത്.
സി.സി.ടി. വി റെക്കോര്‍ഡുകളും മോഷണം പോയി.
മോഷണം നടന്നതായി ഓഫീസിലെ ജീവനക്കാര്‍ വിവരമിറിയിച്ചതിനെ തുടര്‍ന്ന് പൊലിസും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.













