സക്കീര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ്സെടുത്തു


ന്യൂദല്‍ഹി : വിവാദ മതപ്രചാരകന്‍ സക്കീര്‍ നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ക്രിമിനല്‍ കേസ്സ് ഫയല്‍ ചെയ്തു. സക്കീര്‍ നായിക്കിന്റെ ഉടമസ്ഥതയിലുള്ള ഇസ്‌ളാമിക് റിസര്‍ച്ച് ഫൗണ്ടേഷനുമെതിരെയും കേസ്സെടുത്തിട്ടുണ്ട്.


കള്ളപ്പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കേസ്സുകളിലാണ് നായിക്കിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഫെബ്രുവരി 6ന് മുന്‍പ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുവാനും എന്‍ഫോഴ്‌സ്‌മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. സക്കീര്‍ നായികിനെതിരെ എന്‍ഐഎ നേരത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.




Sharing is Caring