ഡല്‍ഹിയില്‍ ഒന്നരവയസ്സുകാരിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയില്‍


സുഹൃത്തിന്റെ ഒന്നര വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്തയാള്‍ പിടിയില്‍. ഷാഹ്പൂര്‍ ജാട്ടില്‍ തിങ്കളായഴ്ചയാണ് സംഭവം.


സംഭവത്തെ കുറിച്ച് പൊലിസ് നല്‍കുന്ന വിശദീകരണം ഇങ്ങനെ. കുട്ടിയുടെ കുടുംബത്തോടൊപ്പമാണ് ഇയാള്‍ താമസിച്ചിരുന്നത്. ജോലിക്കാരായ മാതാപിതാക്കള്‍ കുട്ടിയെ ഇയാളുടെ പക്കലേല്‍പിച്ചാണ് മിക്കവാറും ജോലിക്കു പോയിരുന്നത്. ഒരു സ്വാകാര്യ കമ്പനിയില്‍ ജോലിക്കാരനായ പ്രതിക്ക് നൈറ്റ് ഡ്യൂട്ടി ആയതിനാല്‍ പകല്‍ സമയത്ത് ഇയാള്‍ വീട്ടിലുണ്ടാവുമായിരുന്നു.


സംഭവ ദിവസം മാതാവ് ജോലി കഴിഞ്ഞ് തിരികെ എത്തിയപ്പോള്‍ കുഞ്ഞ് കരയുകയായിരുന്നു. കുഞ്ഞിന്റെ രഹസ്യഭാഗങ്ങളില്‍ നിന്ന രക്തസ്രാവം ശ്രദ്ധയില്‍ പെട്ട ഇവര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിക്കെതിരെ ലൈംഗികാതിക്രമമുണ്ടായെന്ന് മനസ്സിലായത്.



Sharing is Caring