ട്രെയിനില്‍ നിന്നും കാല്‍ വഴുതി എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി കായലില്‍ വീണു


ട്രെയിനില്‍ സഞ്ചരിക്കവെ കാല്‍ വഴുതി എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനി കായലില്‍ വീണു. തിരുവനന്തപുരം പാപ്പനംകോട് സ്വദേശിനിയും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിനിയുമായ കീര്‍ത്തനയാ(19)ണ് പരവൂര്‍ മാമൂട്ടില്‍ പാലത്തില്‍ നിന്നും കായലിലേക്ക് വീണത്.


കായലില്‍ മല്‍സ്യബന്ധനത്തിലേര്‍പ്പെട്ടിരുന്ന മല്‍സ്യത്തൊഴിലാളികളും പരിസരവാസികളും ചേര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി നെടുങ്ങോലം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നു രാവിലെ 8ന് കന്യാകുമാരിപുനലൂര്‍ ട്രെയിനില്‍ നിന്നാണ് പെണ്‍കുട്ടി വീണത്.




Sharing is Caring