തങ്ങളിപ്പോള്‍ പോരാട്ടത്തിലാണെന്ന് ജെ.ഡി.യു വിമത നേതാവ് ശരത് യാദംവ്. ജെ.ഡി.യുവിന്റെ ഔദ്യോഗിക തിരഞ്ഞെടുപ്പ് ചിഹ്നമായ അമ്പ് തങ്ങളുടെ പക്ഷത്തിന് അനുവദിണമെന്ന അപേക്ഷ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളിയതിനെ കുറിചത്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘ ഇതൊരു പോരാട്ടമാണ്. ഞങ്ങള്‍ അത് നേരിടാന്‍ തയ്യാറാണ്. ഞാനിപ്പോള്‍ ഒന്നും പറയുന്നില്ല. മറ്റുള്ളവര്‍ എന്താണ് പറയുന്നതെന്ന് നിരീക്ഷിക്കുകയാണ്’- ശരത് യാദവ് പറഞ്ഞു. ബുധാനാഴ്ച ഉച്ചക്ക് വാര്‍ത്താ സമ്മേളനത്തില്‍ നടത്തുമെന്നും ഭാവി കാര്യങ്ങള്‍ അവതരിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടിയിലെ ഭൂരിപക്ഷം നേതാക്കളും തങ്ങള്‍ക്കൊപ്പമാണെന്ന് തെളിയിക്കുന്നതിന് ആവശ്യമായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നു ചൂണ്ടിക്കാട്ടിയായിയരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.
തെരഞ്ഞെടുപ്പ് ചിഹ്നത്തിനായി അപേക്ഷ നല്‍കിയ ശരത് പക്ഷത്തിലെ ജാവേദ് റാസ അപേക്ഷയില്‍ സ്വന്തം ഒപ്പുപോലും ചാര്‍ത്തിയില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടി.
ബീഹാറിലെ മഹാസഖ്യത്തില്‍ നിന്നും വേര്‍പിരിഞ്ഞ് നിതീഷ് കുമാര്‍ എന്‍.ഡി.എയില്‍ ചേര്‍ന്നതോടെയാണ് പാര്‍ട്ടിയില്‍ ഭിന്നത രൂപപ്പെട്ടത്. ഇത് അംഗീകരിക്കാതിരുന്ന ശരത് യാദവ് തന്നെ അനുകൂലിക്കുന്നവരെ കൂടെക്കൂട്ടി പ്രതിപക്ഷ പാര്‍ട്ടികളെ ഏകോപിപ്പിക്കാനുള്ള ശ്രമത്തിലാണ്. ബീഹാറില്‍ ഔദ്യോഗിക ജെ.ഡി.യും ജനങ്ങളുടെ ജെ.ഡി.യും ഉണ്ടെന്നും ഭരണത്തിനു വേണ്ടി നിയമസഭാംഗങ്ങളെല്ലാം നിതീഷിന്റെ കൂടെയാണെന്നും എന്നാല്‍ ജനങ്ങള്‍ തന്റെ കൂടെയാണെന്നും ശരത് യാദവ് വാദിക്കുന്നു.













